പെരിഞ്ഞാംകടവ് പാലം തുറന്നു
Posted on: 11 Sep 2015
കാട്ടാക്കട: അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും താഴേത്തട്ടിലുള്ള വികസനം യാഥാര്‍ഥ്യമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. കള്ളിക്കാട് ഗ്രാമപ്പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍മിച്ച പെരിഞ്ഞാം കടവ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വി.എസ്. പ്രാദേശിക ഗവണ്മെന്റുകള്ക്ക് അധികാരങ്ങള്‍ കിട്ടിയെന്നു മാത്രമല്ല ഇതുവഴി വികസനത്തിനുള്ള പണവും എത്തിക്കാന്‍ കഴിഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് കള്ളിക്കാട് പഞ്ചായത്ത് ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കത്തക്ക വിധത്തില്‍ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയതെന്നും അദ്ദേഹം പറഞ്ഞു.
എ.ടി.ജോര്‍ജ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്സജിതാറസ്സല് മുഖ്യ പ്രഭാഷണം നടത്തി. കള്ളിക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുജാതാകുമാരി, ജോയിന്റ് ഡെവലപ്മെന്റ് കമ്മിഷണര്‍ എം.എസ്.അബ്ദുള്‍ കലാംആസാദ്, ബ്ലോക്ക് പഞ്ചായത്തംഗം കള്ളിക്കാട് ഭുവനേന്ദ്രന്, ബി.പ്രേമാനന്ദ്, വൈസ് പ്രസിഡന്റ് എല്‍.സാനുമതി, എസ്.ശ്യാംലാല്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.രാമകൃഷ്ണക്കുറുപ്പ്, ഇ.എസ്.ഷാജികുമാര്‍, സി.ജനാര്ദ്ദനന് നായര്‍, പന്ത ശ്രീകുമാര്‍, കള്ളിക്കാട് സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.