സാംബവസഭ നേതൃത്വപരിശീലനം
Posted on: 11 Sep 2015
നെടുമങ്ങാട് : കേരള സാംബവസഭ നെടുമങ്ങാട് യൂണിയന് പ്രതിനിധികളുടെ ഏകദിന പരിശീലനക്യാമ്പ് 12ന് പഴകുറ്റി വി.വി. ഓഡിറ്റോറിയത്തില്‍ നടക്കും. ക്യാമ്പ് പാലോട് രവി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
സാക്ഷരത പ്രേരക് അഭിമുഖം
നെടുമങ്ങാട് : അരുവിക്കര പഞ്ചായത്തിലെ കരുമരക്കോട് വാര്‍ഡിലെ മരുതിനകത്ത് ആരംഭിച്ച തുടര്‍വിദ്യാ കേന്ദ്രത്തിലേക്കുള്ള സാക്ഷരത പ്രേരകിന്റെ അഭിമുഖം 15ന് രാവിലെ 11ന് പഞ്ചായത്തോഫീസില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
അനധികൃത കേബിളുകള്‍ മാറ്റണം
നെടുമങ്ങാട് : കെ.എസ്.ഇ.ബി. നെടുമങ്ങാട് ഡിവിഷന് കീഴിലുള്ള വിവധ സെക്ഷന്‍ ഓഫീസ് പരിധിയിലുള്ള പോസ്റ്റുകളില്‍ അനധികൃതമായി കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍ കെട്ടിയിട്ടുള്ള കേബിളുകള്‍ 19നകം അഴിച്ചുമാറ്റണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. അല്ലാത്തപക്ഷം അറിയിപ്പുകൂടാതെ കേബിളുകള്‍ കെ.എസ്.ഇ.ബി. അഴിച്ചുമാറ്റും.
വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു
നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടിക നഗരസഭാ ഓഫീസിലും ബന്ധപ്പെട്ട പോളിങ് സ്റ്റേഷനുകളിലും പരിശോധനയ്ക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. വോട്ടര്‍പ്പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കും.
ടവര്‍ നിര്‍മ്മാണം: നഗരസഭ സ്റ്റോപ്പ് മെമ്മോ നല്കി
നെടുമങ്ങാട് : കുളവിക്കോണത്ത് ആശുപത്രിക്ക് സമീപം പാതിരാത്രിയില്‍ രഹസ്യമായി സ്ഥാപിച്ച മൊബൈല്‍ ടവറിന്റെ പണി നിര്‍ത്തിവെയ്ക്കാനും അനുമതിയില്ലാതെ നടത്തിയ നിര്‍മ്മാണം പൊളിച്ചുമാറ്റാനും നോട്ടീസ് നല്കി. മഞ്ചയില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന മൊബൈല്‍ ടവര്‍ അവിടത്തെ നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിക്ക് ശേഷം കുളവിക്കോണത്ത് രഹസ്യമായി സ്ഥാപിക്കുകയായിരുന്നു. നഗരസഭയുടെ അനുമതിയില്ലാതെയാണ് ടവര്‍ നിര്‍മ്മിച്ചതെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ലേഖ സുരേഷ് അറിയിച്ചു.