കരയോഗ വാര്‍ഷികം
Posted on: 11 Sep 2015
നെടുമങ്ങാട്: കൊങ്ങണംകോട് ദേവി വിലാസം എന്‍.എസ്.എസ്. കരയോഗ വാര്‍ഷികവും കുടുംബസംഗമവും താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ.വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വിഘ്നരാജന് നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി എന്‍.ശ്രീകുമാര്‍, യൂണിയന് സെക്രട്ടറി സുകുമാരന്‍ നായര്‍, വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി എന്‍.വിഘ്നരാജന് നായര്‍ (പ്രസി.), എസ്.പ്രസന്നകുമാരന്‍ നായര്‍ (വൈസ് പ്രസി.) , എസ്.എസ്.അനില്കുമാരന് നായര്‍ (സെക്ര.), എസ്.വിനോദ്കുമാര്‍ (ജോ.സെക്ര), ആര്.ശ്രീകുമാര്‍ വെള്ളാഞ്ചിറ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.