ഗുരുവിനെ മോശമായി ചിത്രീകരിച്ചതില്‍ എസ്.എന്‍. ഡി.പി. പ്രതിഷേധം
Posted on: 11 Sep 2015
ആറ്റിങ്ങല്‍: ശ്രീനാരായണഗുരുവിനെ മോശമായി ചിത്രീകരിച്ചതില്‍ എസ്.എന്‍.ഡി.പി. യൂണിയനുകളുടെയും ശാഖകളുടെയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. കുടുംബസമേതമാണ് അംഗങ്ങള്‍ പ്രതിഷേധപ്രകടനത്തിലും യോഗങ്ങളിലും പങ്കെടുത്തത്. എസ്.എന്‍.ഡി.പി. യോഗം ആറ്റിങ്ങല്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ ടൗണ്‍ ഗുരുമന്ദിരത്തിന് മുന്നില്‍ നടന്ന പ്രതിഷേധ യോഗം യൂണിയന് പ്രസിഡന്റ് എസ്.ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നഗരം ചുറ്റി പ്രകടനം നടന്നു. യൂണിയന് സെക്രട്ടറി എം.അജയന്, ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്‍.എസ്.കെ.അജി, യൂണിയന് കൗണ്‍സിലര്‍മാരായ സുജാതന്‍, സുധീര്‍, റോയല്‍ അജി, അജു, ദഞ്ചുദാസ്, എന്നിവര്‍ നേതൃത്വം നല്കി.
വെള്ളല്ലൂര്‍: വെള്ളല്ലൂര്‍ എസ്.എന്‍.ഡി.പി. ശാഖയുടെ നേതൃത്വത്തില്‍ പാളയം ഗുരുമന്ദിരത്തില്‍ നിന്ന് തുടങ്ങിയ പ്രകടനം തേവലയ്ക്കാട് ഗുരുമന്ദിരത്തില്‍ സമാപിച്ചു. കിളിമാനൂര്‍ യൂണിയന് കണ്‍വീനര്‍ വേണു കാരണവര്‍, ശാഖാ പ്രസിഡന്റ് കെ.മദനന്, സെക്രട്ടറി പ്രദീപ്കുമാര്‍, യൂണിയന് പ്രതിനിധികളായ ഷിജു മംഗലത്ത്, സണ്ണി വെള്ളല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്കി.