അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
Posted on: 11 Sep 2015
വര്‍ക്കല: ഇടവ ഗ്രാമപ്പഞ്ചായത്തിലെ കാട്ടുവിള വാര്‍ഡില്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ യുടെ പ്രാദേശികവികസനഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച അങ്കണവാടി കെട്ടിടം വര്‍ക്കല കഹാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് ആധ്യക്ഷ്യം വഹിച്ചു. ജില്ലാപഞ്ചായത്തംഗം സുബൈദ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പ്രൊഫ.അബ്ദുല്‍ റബ്ബ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജയശ്രീ, ഗോപകുമാര്‍, സജീവ്കുമാര്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ പദ്മജം എന്നിവര്‍ സംസാരിച്ചു.