തിരഞ്ഞെടുപ്പ് കമ്മിഷനെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നു -വി.എസ്.
Posted on: 11 Sep 2015
മംഗലപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ തങ്ങള്ക്കനുകൂലമാക്കുന്നതിനുവേണ്ടി ഭരണഘടനാസ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷനെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്. മുരുക്കുംപുഴ ചിന്ത സാംസ്കാരിക സമിതി സംഘടിപ്പിച്ച ജില്ലാപ്പഞ്ചായത്ത് അംഗം എം.ആര്.രവിയുടെ വികസനരേഖ പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ലീഗിന്റെ താല്പര്യപ്രകാരം പരമാവധി നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രങ്ങളാണ് സര്‍ക്കാരും യു.ഡി.എഫും പയറ്റിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്മാന് അഡ്വ. വി.ജോയി അധ്യക്ഷനായി. ജില്ലാപ്പഞ്ചായത്ത് അംഗം എം.ആര്.രവിയുടെ വികസനരേഖ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്, സി.പി.എം. കഴക്കൂട്ടം ഏരിയാ സെക്രട്ടറി ആറ്റിപ്ര സദാനന്ദന് നല്കി പ്രകാശനം ചെയ്തു. കഥകളിയാചര്യന് തോന്നയ്ക്കല്‍ പീതാംബരന്, മേജര്‍ സ്റ്റാന്‍ലി, സ്മിത ബാബു, ലീന പി.നായര്‍, ഗായിക കുമാരി പ്രാര്‍ത്ഥന എന്നിവരെയും വി.എസ്. ആദരിച്ചു. വി.ശശി എം.എല്‍.എ. എസ്.എസ്.എല്‍.സി. അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാപ്പഞ്ചായത്ത് അംഗങ്ങളായ ജി.സതീശന്‍നായര്‍, ഷൈലജ ബീഗം, എസ്.കവിത, വനജകുമാരി, ഇ.നവാസ്, വി.എസ്.ബിന്ദു, മധു വേങ്ങോട്, നാഗപ്പന്, ബെറ്റ് വൈ.ഗോമസ്, അഡ്വ. മുരുക്കുംപുഴ വിജയകുമാര്‍, അഡ്വ. റാഫി, കോട്ടറക്കരി മുരളീധരന് എന്നിവര്‍ സംസാരിച്ചു.