സെമിനാര്‍ സമാപിച്ചു
Posted on: 11 Sep 2015
വര്‍ക്കല: ശിവഗിരി എസ്.എന്‍.കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച യു.ജി.സി. ദേശീയ സെമിനാര്‍ സമാപിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ആര്.രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം കേരള സര്‍വകലാശാല കോളേജ് വികസനസമിതി ഡയറക്ടര്‍ ഡോ. എം.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രബന്ധാവതാരകര്‍ക്ക് അദ്ദേഹം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ഇളമ്പന ക്ഷേത്രത്തില്‍ ഐശ്വര്യപൂജ
വര്‍ക്കല: ചിലക്കൂര്‍ ഇളമ്പന ഭഗവതിക്ഷേത്രത്തിലെ ഐശ്വര്യപൂജ 11ന് രാവിലെ 9.30ന് നടക്കും.
സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം
വര്‍ക്കല: നിലമേല്‍ എന്‍.എസ്.എസ്. കോളേജില്‍ ആഗസ്ത് 20ന് സ്പോട്ട് അഡ്മിഷന് അപേക്ഷ നല്കിയിട്ടുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി 11ന് 9.30ന് കോളേജ് ഓഫീസിലെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.