ജോലി വാഗ്ദാനംനല്‍കി പണം തട്ടിയകേസില്‍ അറസ്റ്റിലായി

Posted on: 11 Sep 2015



തിരുവനന്തപുരം: വി.എസ്.എസ്.സി.യില്‍ ജോലി വാഗ്ദാനം നല്‍കി രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പനങ്ങോട് വില്ലേജില്‍ കാവിന്‍പുറം മുരുകവിലാസത്തില്‍ മുരുകനാണ് (42) അറസ്റ്റിലായത്. മണക്കാട് സ്വദേശിയുടെ മകള്‍ക്ക് ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ പണം തട്ടിയെടുത്തത്. സി.െഎ. അജിചന്ദ്രന്‍നായര്‍, എസ്.ഐ. ഷാജിമോന്‍, ക്രൈം എസ്.ഐ. വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

More Citizen News - Thiruvananthapuram