'സായാഹ്ന' രജതജൂബിലി ആഘോഷം

Posted on: 11 Sep 2015



തിരുവനന്തപുരം: സംസ്ഥാന ഗവ. സെക്രട്ടേറിയറ്റിലെ ധനകാര്യവകുപ്പില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ കൂട്ടയ്മയായ 'സായാഹ്ന'യുടെ രജതജൂബിലി ആഘോഷവും കുടുംബസംഗമവും 12ന് നടക്കും.
എ.കെ.ജി. സെന്ററിന് സമീപമുള്ള ഹസ്സന്‍മരയ്ക്കാര്‍ ഹാളിലാണ് പരിപാടിയെന്ന് സായാഹ്ന പ്രസിഡന്റ് എം.പ്രഭാകരന്‍നായരും സെക്രട്ടറി ബി.ശശിധരനും അറിയിച്ചു.
ഉച്ചയ്ക്ക് 12ന് ചേരുന്ന രജതജൂബിലി സമ്മേളനത്തില്‍ മുന്‍ ധനമന്ത്രി കെ.ശങ്കരനാരായണന്‍ മുഖ്യാതിഥിയായിരിക്കും. മുന്‍ ധനകാര്യ സെക്രട്ടറി വി.എസ്.സെന്തില്‍ രജതജൂബിലി സുവനീറിന്റെ പ്രകാശനം നിര്‍വഹിക്കും. മുതിര്‍ന്ന അംഗങ്ങളെ ആദരിക്കും.
രജതജൂബിലി സമ്മേളനത്തിനും ഓണ കുടുംബസംഗമത്തിനും മുന്നോടിയായി രാവിലെ 9.30 മുതല്‍ വെഞ്ഞാറമൂട് രംഗപ്രഭാത് കലാസ്ഥാപനത്തിലെ പ്രതിഭകള്‍ അവതരിപ്പിക്കുന്ന 'അരങ്ങൊലിവ്' എന്ന വിവിധ നാടന്‍ കലാരൂപങ്ങളുടെ ആവിഷ്‌കാരവും ഉണ്ടായിരിക്കുമെന്ന് കണ്‍വീനര്‍ ജെ.വില്ല്യം അറിയിച്ചു.

More Citizen News - Thiruvananthapuram