കൃഷി നാശം
Posted on: 11 Sep 2015
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ കുടവൂര്‍ ഏലായിലുള്ള നെല്‍കൃഷി കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ നശിച്ചു. നാവായിക്കുളം രഞ്ജുഭവനില്‍ രവീന്ദ്രന് ആശാരിയുടെ 50 വാഴകളും 10പറ കണ്ടം നെല്‍കൃഷിയും നശിച്ചു. പ്രദേശവാസികളായ മണി, നിസാര്‍, അലിയാരുകുഞ്ഞ് തുടങ്ങിയ കര്‍ഷകരുടെ നെല്‍കൃഷിയും ഭാഗികമായി നശിച്ചു.