ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു.
Posted on: 11 Sep 2015
ആറ്റിങ്ങല്‍: അവനവഞ്ചേരി ശ്രീവിദ്യാധിരാജ വിശ്വകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചട്ടമ്പിസ്വാമി ജയന്തി ആഘോഷം നടന്നു. കൗണ്‍സിലര്‍ കെ.കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ഘോഷയാത്ര, പായസവിതരണം എന്നിവ നടന്നു. തുളസീഭായി അമ്മ, ഇന്ദിര, ജയചന്ദ്രന് നായര്‍ എന്നിവര്‍ നേതൃത്വം നല്കി.
ആശാന് സ്മാരകത്തില്‍ വിദ്യാരംഭം
തോന്നയ്ക്കല്‍: കുമാരനാശാന് സ്മാരകത്തില്‍ ഒക്ടോബര്‍ 23ന് രാവിലെ 8 മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. വൈജ്ഞാനികരംഗത്തെ പ്രമുഖര്‍ കുട്ടികളെ എഴുത്തിനിരുത്തും. താത്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.
അംബികാനന്ദാശ്രമം ഉദ്ഘാടനം
ആറ്റിങ്ങല്‍: ചിന്മയ ഹോളിമിഷന് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആറ്റിങ്ങല്‍ കടുവയില്‍ സ്ഥാപിച്ച അംബികാനന്ദാശ്രമത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം 14ന് രാവിലെ 10.30ന് നടക്കും.
ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്
ആറ്റിങ്ങല്‍: ചിറയിന്‍കീഴ് പുരവൂര്‍ യുവജനസമാജം ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നടത്തുന്നു. 11 മുതല്‍ 13 വരെയാണ് മത്സരം.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി
ആറ്റിങ്ങല്‍: നഗരസഭയില്‍ നടപ്പാക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം 11ന് വൈകീട്ട് 4ന് വിളയില്‍മൂല കോളനിയില്‍ നടക്കും.
ആറ്റിങ്ങല്‍ കരാട്ടെ ടീമിന് മികച്ച നേട്ടം
ആറ്റിങ്ങല്‍: കന്യാകുമാരി ജില്ലാ അലന്‍തിലക് കരാട്ടേ സ്കൂള്‍ നടത്തിയ സൗത്ത്സോണ്‍ ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ആറ്റിങ്ങല്‍ കരാട്ടെ ടീമിന് മികച്ച നേട്ടം. നാല് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ ഏഴ് മെഡലുകള്‍ ആറ്റിങ്ങല്‍ ടീം നേടി. ലക്ഷ്മിനന്ദ, അനന്തു, പ്രണവ്, അമല്‍ അശോക്, വിഷ്ണു എന്നിവരാണ് കേരളത്തിനുവേണ്ടി മെഡല്‍ നേടിയത്.