മെഡിക്കല്‍ കോേളജുകളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു- വി.എസ്.

Posted on: 11 Sep 2015



തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളെ തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടത്തിവരുന്ന രാപകല്‍ ധര്‍ണയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പുതുതായി ആരംഭിക്കുന്ന മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചിട്ടില്ല. നഴ്‌സുമാരുടെയും ജീവനക്കാരുടെയും ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരെ സ്ഥലമാറ്റങ്ങളിലുടെ ദ്രോഹിക്കുകയാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രൊമോഷനുകള്‍ സമയബന്ധിതമായി നടത്തുക, പൊതുജനാരോഗ്യമേഖല സംരക്ഷിക്കുക, നഴ്‌സുമാരുടെയും ജീവനക്കാരുടെയും ഒഴിവുകള്‍ അടിയന്തരമായി നികത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അസോസിയേഷന്‍ സത്യാഗ്രഹം നടത്തുന്നത്.
മേയര്‍ കെ.ചന്ദ്രിക, ടി.വി.രാജേഷ് എം.എല്‍.എ., വിവിധ സംഘടനാ നേതാക്കളായ എം.പി.ജയരാജന്‍, പ്രജിന്‍ സാജ് കൃഷ്ണ, എന്‍.ബാബു, എസ്.രാധാകൃഷ്ണന്‍, എം.സി.ജോസഫൈന്‍, എന്‍.ബാബു, മോഹനന്‍, മോഹനചന്ദ്രന്‍, ഡോ.രഘുനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram