ബി.ജെ.പി. പരിവര്‍ത്തനയാത്ര നടത്തി

Posted on: 11 Sep 2015



നെയ്യാറ്റിന്‍കര: ബി.ജെ.പി. കൊല്ലയില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിവര്‍ത്തനയാത്ര നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. അജിത്കുമാര്‍ നയിച്ച ജാഥ വണ്ടിത്തടം ജങ്ഷനില്‍ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. നെടിയാംകോട് ജങ്ഷനില്‍ ജാഥ സമാപിച്ചു. സമാപന സമ്മേളനം ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗം ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. സംസ്ഥാന സമിതി അംഗം പാറശ്ശാല ബാലചന്ദ്രന്‍, മേഖലാ ഉപാധ്യക്ഷന്‍ വെങ്ങാനൂര്‍ സതീഷ്, മഞ്ചവിളാകം കാര്‍ത്തികേയന്‍, ബിജു ബി. നായര്‍, കള്ളിക്കാട് രാധാകൃഷ്ണന്‍, നെടിയാംകോട് അജേഷ്, മഞ്ചവിളാകം പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. 52 ബി.ജെ.പി കൊല്ലയില്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പരിവര്‍ത്തനയാത്രയുടെ സമാപന സമ്മേളനം ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

More Citizen News - Thiruvananthapuram