ജനതാദള്‍(യു) വാഹന പ്രചാരണജാഥ നടത്തി

Posted on: 11 Sep 2015



നെയ്യാറ്റിന്‍കര: ജനതാദള്‍(യു) പെരുങ്കടവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹന പ്രചാരണജാഥയും രാഷ്ട്രീയ വിശദീകരണയോഗവും നടത്തി. കിസാന്‍ജനത ജില്ലാ പ്രസിഡന്റ് എല്‍.ആര്‍. സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു.
മഹിളാ ജനതാ പെരുങ്കടവിള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജയകുമാരി സുദര്‍ശനകുമാര്‍ നയിച്ച ജാഥ ആലത്തൂര്‍ വാര്‍ഡിലെ താന്നിമൂട്ടില്‍ സമാപിച്ചു. ധനുവച്ചപുരം പരമേശ്വരന്‍നായര്‍, കോവിലുവിള ബൈജു, ജോണ്‍ വിക്ടര്‍, വിജയകുമാര്‍, കാക്കണം സുരേഷ്, പ്രദീപ്, രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram