സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവിനെ ആദരിച്ചു

Posted on: 11 Sep 2015



കാരക്കോണം: എന്‍.എസ്.എസ്. കുന്നത്തുകാല്‍ കരയോഗത്തിന്റെ വാര്‍ഷികത്തില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ കുളത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എ.കെ. സുേരഷ്‌കുമാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. സഹകരണ ഓംബുഡ്‌സ്മാന്‍ അഡ്വ.എ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.പി. സുകുമാരന്‍നായര്‍ അധ്യക്ഷനായി. എം.പി. വേണു, വി.സോമന്‍നായര്‍, പി.രാമചന്ദ്രന്‍നായര്‍, ഹരിദാസന്‍നായര്‍, കാരക്കോണം ഗോപന്‍, ശിവശങ്കരന്‍നായര്‍, സജിവര്‍ണ, സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram