ദേശീയ ലോക് അദാലത്ത് 12ന്
Posted on: 11 Sep 2015
തിരുവനന്തപുരം: ശനിയാഴ്ച ദേശവ്യാപകമായി ലീഗല്‍ സര്‍വീസസ് സ്ഥാപനങ്ങള്‍ നടത്തുന്ന അദാലത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കോടതി കേന്ദ്രങ്ങളിലും അദാലത്ത് നടത്തും. കേരള പോലീസ് ആക്ട് 118 (എ) വകുപ്പുപ്രകാരം മജിസ്ട്രേട്ട് കോടതികളുടെ പരിഗണനയിലുള്ള കേസുകള്‍ അദാലത്തിന് പിഴ ഒടുക്കി തീര്‍പ്പാക്കാം.