ഭട്ടാരകോത്സവം നടത്തി
Posted on: 11 Sep 2015
നെയ്യാറ്റിന്‍കര: ശ്രീ വിദ്യാധിരാജ വേദാന്ത പഠന കേന്ദ്രത്തിന്റെ വാര്‍ഷികവും ചട്ടമ്പി സ്വാമിയുടെ ജയന്തി ഭട്ടാരകോത്സവമായും ആഘോഷിച്ചു. പ്രൊഫ. ജഗതി വേലായുധന്നായര് സ്മാരക വിദ്യാധിരാജ ഹംസം പുരസ്കാരവും വിതരണം ചെയ്തു. പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
പ്രൊഫ. ജഗതി വേലായുധന്നായര് സ്മാരക വിദ്യാധിരാജ ഹംസ പുരസ്കാരം ആര്.എസ്. മധുവിന് പ്രയാര്‍ ഗോപാലകൃഷ്ണന് സമ്മാനിച്ചു. ആര്.എസ്. മധു മറുപടി പ്രസംഗം നടത്തി.
ഡോ. പൂജപ്പുര കൃഷ്ണന് നായര്‍, ഡോ. എം.പി. ബാലകൃഷ്ണന്, ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍, പ്രൊഫ. സി.ജി. രാജഗോപാല്‍, പി.എന്‍. കൃഷ്ണപിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.