വക്കം ഖാദറിന്റെ 72-ാമത് രക്തസാക്ഷിത്വ ദിനാചരണം നാളെ

Posted on: 10 Sep 2015



വക്കം: വക്കം അബ്ദുള്‍ ഖാദറിന്റെ 72-ാമത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദര്‍ മെമ്മോറിയല്‍ അസോസിയേഷന്‍ അങ്കണത്തില്‍ വ്യാഴാഴ്ച നടക്കും. വക്കം ഖാദറിനെ തൂക്കിലേറ്റിയ സമയമായ പുലര്‍ച്ചെ 5ന് കതിനാവെടി പൊട്ടിച്ച് ദിനാചരണത്തിന് തുടക്കം കുറിക്കും. രാവിലെ ഒന്‍പത് മണിക്ക് പതാക ഉയര്‍ത്തും. തുടര്‍ന്ന് റീത്ത് സമര്‍പ്പണവും സര്‍വമത പ്രാര്‍ഥനയും നടക്കും. വൈകീട്ട് 4.30ന് വക്കം ഖാദര്‍ അനുസ്മരണ സമ്മേളനം നടക്കും. അനുസ്മരണ സമ്മേളനം അഡ്വ. ബി.സത്യന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്റ് എ.നസീമാബീവി അദ്ധ്യക്ഷയാകും. സിനിമാ സീരിയല്‍ താരം ജി.കെ.പിള്ള മുഖ്യപ്രഭാഷണം നടത്തും. മെയിന്റനന്‍സ് പ്രോജക്ടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എസ്.ശശാങ്കന്‍ നിര്‍വഹിക്കും. വക്കം പഞ്ചായത്ത് പ്രസിഡന്റ് എ.സുലജ, പഞ്ചായത്തംഗം അഡ്വ. എസ്.ജോയി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

More Citizen News - Thiruvananthapuram