ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുമാസം തികഞ്ഞില്ല; അരുവിക്കരക്കോണം സ്റ്റേഡിയത്തിന്റെ പിറകുവശത്തെ മതില്‍ തകര്‍ന്നു

Posted on: 10 Sep 2015



പോത്തന്‍കോട്: കഴിഞ്ഞമാസം 12ന് ഉദ്ഘാടനം കഴിഞ്ഞ അരുവിക്കരക്കോണം മിനിസ്റ്റേഡിയത്തിന്റെ പിറകുവശത്തെ മതില്‍ക്കെട്ട് പൂര്‍ണമായും തകര്‍ന്നു. തിരുവനന്തപുരം നഗരസഭയിലെ ഞാണ്ടൂര്‍ക്കോണം വാര്‍ഡില്‍ ഉള്‍പ്പെടുന്ന അരുവിക്കരക്കോണം മിനി സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കെ ഈഭാഗം ഇടിഞ്ഞുവീണിരുന്നു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മതില്‍ക്കെട്ട് വീണ്ടും നിര്‍മ്മിച്ചു. സ്റ്റേഡിയത്തിന്റെ അശാസ്ത്രീയമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ നിര്‍മ്മാണവേളയില്‍ത്തന്നെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഉദ്ഘാടനസമയത്ത് ബി.ജെ.പി. പ്രവര്‍ത്തകരും നാട്ടുകാരും 25 ലക്ഷം രൂപ മുതല്‍മുടക്കി നിര്‍മ്മിച്ച സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിഷേധിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം തികയുന്നതിന് മുമ്പുതന്നെ മതില്‍ക്കെട്ട് തകര്‍ന്നത് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുള്ളതിന് തെളിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

More Citizen News - Thiruvananthapuram