നിള ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു
Posted on: 10 Sep 2015
വക്കം: നിള ട്രസ്റ്റിന്റെ ഉദ്ഘാടനം നിലയ്ക്കാമുക്ക് വക്കം ഖാദര്‍
മെമ്മോറിയല്‍ അസോസിയേഷന് ഹാളില്‍ നടന്നു. ട്രസ്റ്റ് ഉദ്ഘാടനം ആറ്റിങ്ങല്‍ എം.എല്‍.എ. അഡ്വ. ബി.സത്യന് നിര്‍വഹിച്ചു. ചടങ്ങില്‍ ട്രസ്റ്റ് ചെയര്മാന് അഡ്വ. എസ്.ഹരിബാബു അധ്യക്ഷനായി. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനെയും ട്രസ്റ്റ് അംഗമായിരുന്ന ജയകുമാറിനെയും യോഗം അനുസ്മരിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ എ.സുലജ, ബീനാ രാജീവ്, വക്കം പഞ്ചായത്തംഗം അഡ്വ. എസ്.ജോയി എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് പ്ലാറ്റിനം അംഗം എം.അജീഷ് സ്വാഗതവും ട്രസ്റ്റി എസ്.സജീവ് നന്ദിയും പറഞ്ഞു. മരണമടഞ്ഞ ട്രസ്റ്റ് മെമ്പറായിരുന്ന ജയകുമാറിന്റെ ഒരു വയസ്സുള്ള മകള്‍ക്ക് ട്രസ്റ്റ് 57,000 രൂപയുടെ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റും നിലയ്ക്കാമുക്ക് ഗവ: യു.പി.എസ്സിലെ തിരഞ്ഞെടുക്കപ്പെട്ട അന്‍പത് വിദ്യാര്‍ഥികള്‍ക്ക് ഓണക്കിറ്റും വിതരണം ചെയ്തു. നിലയ്ക്കാമുക്കില്‍ യു.ഐ.ടി. ആരംഭിക്കാന്‍ മുന്‍കൈയ്യെടുത്ത അഡ്വ. ബി.സത്യന് എം.എല്‍.എ.യെ ട്രസ്റ്റ് ചെയര്മാന് അഡ്വ. ഹരിബാബു ഉപഹാരം നല്കി ആദരിച്ചു.