ബി.ജെ.പി.യുടെ നയവിശദീകരണ യോഗം
Posted on: 10 Sep 2015
കല്ലമ്പലം: കേരളത്തിന്റെ വികസനത്തിന് ബി.ജെ.പി. അധികാരത്തില്‍ വരേണ്ടത് അത്യാവശ്യമാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു. കല്ലമ്പലം ജങ്ഷനില്‍ ബി.ജെ.പി.യുടെ നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷന്‍ തോട്ടയ്ക്കാട് ശശി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി. നേതാക്കളായ ഇലകമണ്‍ സതീശന്, വഞ്ചിയൂര്‍ അജയന്, ആലംകോട് ദാനശീലന് ,ജനകകുമാരി, മണമ്പൂര്‍ ദിലീപ് ,എന്നിവര്‍ സംസാരിച്ചു. വിവിധ പാര്‍ട്ടികളില്‍ നിന്ന് ബി.ജെ.പി.യിലേക്ക് ചേര്‍ന്ന അംഗങ്ങളെ അനുമോദിച്ചു.