ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുമാസം തികഞ്ഞില്ല, അരുവിക്കരക്കോണം സ്റ്റേഡിയത്തിന്റെ പുറകുവശത്തെ മതില്‍ തകര്‍ന്നു

Posted on: 10 Sep 2015



പോത്തന്‍കോട്: കഴിഞ്ഞമാസം പന്ത്രണ്ടാം തീയതി ഉദ്ഘാടനം കഴിഞ്ഞ അരുവിക്കരക്കോണം മിനി സ്റ്റേഡിയത്തിന്റെ പുറകുവശത്തെ മതില്‍െക്കട്ട് പൂര്‍ണമായും തകര്‍ന്നു. തിരുവനന്തപുരം നഗരസഭയിലെ ഞാണ്ടൂര്‍ക്കോണം വാര്‍ഡില്‍ ഉള്‍പ്പെടുന്ന അരുവിക്കരക്കോണം മിനിസ്റ്റേഡിയത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കെ ഈ ഭാഗം ഇടിഞ്ഞ് വീണിരുന്നു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മതില്‍െക്കട്ട് വീണ്ടും നിര്‍മിച്ചു. സ്റ്റേഡിയത്തിന്റെ അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങളെ നിര്‍മാണവേളയില്‍ത്തന്നെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഉദ്ഘാടന സമയത്ത് ബി.ജെ.പി. പ്രവര്‍ത്തകരും നാട്ടുകാരും 25 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മിച്ച സ്റ്റേഡിയത്തിന്റെ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നാരോപിച്ച് പ്രതിഷേധിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം തികയുന്നതിനുമുമ്പുതന്നെ മതില്‍െക്കട്ട് തകര്‍ന്നത് സ്റ്റേഡിയത്തിന്റെ നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുള്ളതിന് തെളിവാണെന്ന് നാട്ടുകാര്‍ പറയുന്നു.


More Citizen News - Thiruvananthapuram