ലോകസാക്ഷരതാദിനാചരണവും അതുല്യം പ്രഖ്യാപനവും

Posted on: 10 Sep 2015



കിളിമാനൂര്‍: തിരുവനന്തപുരം ജില്ലാ സാക്ഷരതാമിഷന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ലോകസാക്ഷരതാദിനാചരണം സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് അതുല്യം പ്രഖ്യാപനവും സെമിനാറും ജനപ്രതിനിധികളെ ആദരിക്കലും നടന്നു. പൊതുസമ്മേളനം ജില്ലാപഞ്ചായത്തംഗം കെ.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.താജുദ്ദീന്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ എസ്.ജലജാഭായി, കെ.ജി.പ്രിന്‍സ്, എസ്.രഘുനാഥന്‍ നായര്‍. എസ്.സുഷമ, കെ.സുഭാഷ്, ടി.വി.ബീന, ബി.സജീവ്, എന്‍.ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.

More Citizen News - Thiruvananthapuram