മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍ ധര്‍ണ നടത്തി

Posted on: 10 Sep 2015



തിരുവനന്തപുരം: അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. പാളയം മുന്‍ ഇമാം ഹംസമൗലവി ഫാറൂക്കി ഉദ്ഘാടനം ചെയ്തു.
അറബിക് സര്‍വകലാശാല എന്നത് ഒരു വിഭാഗത്തിന്റെ മാത്രം ആവശ്യമല്ല, പകരം പൊതുസമൂഹത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
നേതാക്കളായ സി.അബ്ദുള്‍ അസീസ്, അലിയാരുകുട്ടി, എം.കെ.അലി, കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഷിദ്, പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം സലിം കരമന തുടങ്ങിയവര്‍ സംസാരിച്ചു.



More Citizen News - Thiruvananthapuram