വിവാഹവാഗ്ദാനം നല്കി പീഡനം: കാമുകനുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
Posted on: 10 Sep 2015
നെയ്യാറ്റിന്‍കര: യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ കാമുകനുള്‍പ്പെടെ അഞ്ചുപേരെ നെയ്യാറ്റിന്‍കര പോലീസ് പിടികൂടി.
അന്തിയൂര്‍ പുതിച്ചല്‍ പുത്രവിളാകത്ത് അരുണ്‍(20), താന്നിമൂട് ചിറയില്‍ വീട്ടില്‍ അജി(19), കോട്ടുകാല്‍ മണ്ണാറക്കണ്ടം ചരുവിള പുത്തന്‍വീട്ടില്‍ രാജേഷ്(30), കോട്ടുകാല്‍ക്കോണം ബൈജു ഭവനില്‍ ബൈജു(25), കോട്ടുകാല്‍ക്കോണം വാറുവിലാകത്ത് വീട്ടില്‍ സജു(21) എന്നിവരെയാണ് നെയ്യാറ്റിന്‍കര സി.ഐ. സി.ജോണ്‍ അറസ്റ്റുചെയ്തത്.
ഒന്നാംപ്രതിയായ അരുണ്‍ നെയ്യാറ്റിന്‍കര സ്വദേശിനിയായ യുവതിയെ പ്രേമിച്ച ശേഷം വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു. പലപ്രാവശ്യം പ്രതി യുവതിയെ പീഡിപ്പിച്ചശേഷം സജുവിന്റെ വീട്ടിലെത്തിച്ച് മറ്റ് പ്രതികള്‍ക്ക് കാഴ്ചവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നെയ്യാറ്റിന്‍കര പോലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.