എയര്‍ ഇന്ത്യാ എക്‌സ്​പ്രസ് വിമാനങ്ങളുടെ സമയത്തില്‍ മാറ്റം

Posted on: 10 Sep 2015



തിരുവനന്തപുരം: വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തിരുവനന്തപുരത്ത് നിന്ന് ഗള്‍ഫിലേക്ക് പോകുന്ന എയര്‍ ഇന്ത്യാ എക്‌സ്​പ്രസ്
വിമാനങ്ങളുടെ സമയത്തില്‍ മാറ്റംവരുത്തി. വ്യാഴാഴ്ച വൈകീട്ട് 5.30 ന് അബുദാബിയിലേക്ക് പോകേണ്ട വിമാനം രാത്രി 10.30 നെ പുറപ്പെടുകയുള്ളു. വെള്ളിയാഴ്ച രാവിലെ 7.40 ന് മസ്‌കറ്റിലേക്ക് പോകുന്ന ഐ. എക്‌സ് 549 എന്ന വിമാനം 8.50 നെ പുറപ്പെടുകയുള്ളുവെന്ന് എയര്‍ ഇന്ത്യാ സ്റ്റേഷന്‍മാസ്റ്റര്‍ എസ്.ബി.എസ്. ജേക്കബ് അറിയിച്ചു.

More Citizen News - Thiruvananthapuram