ശ്രീകൃഷ്ണജയന്തി സംഗീതോത്സവം
Posted on: 10 Sep 2015
തക്കല: കര്‍ണ രഞ്ജിനി സംഗീതസഭയുടെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി സംഗീതോത്സവം 11 മുതല്‍ 13വരെ തക്കല പാര്‍ഥസാരഥി ക്ഷേത്ര വളപ്പില്‍ നടക്കും. 11ന് കുമാരി നിരഞ്ജനയുടെ സംഗീതക്കച്ചേരി. 12ന് ആദിഷ്മീരയും അക്ഷയും നടത്തുന്ന സംഗീതക്കച്ചേരി. 13ന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീതസദസ്സ്.
പാര്‍ഥസാരഥി ക്ഷേത്രത്തില്‍ അഞ്ചിന് തുടങ്ങിയ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായാണ് സംഗീതോത്സവം. സംഗീതസഭ പ്രസിഡന്റ് എ.നാരായണന് പോറ്റിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍.