ചക്കാല സമുദായസംഘം
Posted on: 10 Sep 2015
പാറശ്ശാല: അഖിലേന്ത്യ ചക്കാല സമുദായ സംഘം 45-ാംനമ്പര്‍ പാറശ്ശാല കരയോഗം എ.ബേബികുമാറിന്റെ അധ്യക്ഷതയില്‍ അഖിലേന്ത്യ പ്രസിഡന്റ് കെ.രംഗനാഥന് ഉദ്ഘാടനംചെയ്തു. പളുകല്‍ രാജേഷ്, പരമേശ്വരന്, ചന്ദ്രന്, സദാശിവന് എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്: അഡ്വ. ജെ. ശിശുപാലന്, വൈസ് പ്രസിഡന്റ്: ബീന, സെക്രട്ടറി: ജി. രമേഷ്, ജോയിന്റ് സെക്രട്ടറി: ശ്രീരാഗ്, ഖജാന്‍ജി: അനില്‍കുമാര്‍. ബേബികുമാര്‍, മണി എന്നിവര്‍ രക്ഷാധികാരികളായും 15 അംഗ സമിതിയെ തിരഞ്ഞെടുത്തു.