കെ.ജി.ഒ.എഫ്. ധര്‍ണ നടത്തി

Posted on: 10 Sep 2015



തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കുക, പുതുക്കിയ സ്‌കെയിലിലെ ഓപ്ഷന് അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. സി.പി.ഐ. അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു.
നേതാക്കളായ ശരത് ചന്ദ്രന്‍നായര്‍, ശ്രീകുമാര്‍, വിനോദ് ബി. ബാഹുലേയന്‍, സജികുമാര്‍, മോട്ടിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram