കെ.ജി.എം.ഒ.എ.യുടെ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു

Posted on: 10 Sep 2015



തിരുവനന്തപുരം: പി.ജി. ആനുകൂല്യങ്ങള്‍ നല്‍കുക, 12 മണിക്കൂറിലധികം നൈറ്റ് ഡ്യൂട്ടി ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.ജി.എം.ഒ.എ. സെക്രട്ടേറിയറ്റിന് മുന്‍പില്‍ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹം ആരംഭിച്ചു. നിരാഹാരസമരം കെ.ജി.എം.ഒ.എ. മുന്‍ സംസ്ഥാന ട്രഷറര്‍ ഡോ.ജയാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
കെ.ജി.എം.ഒ.എ. പ്രസിഡന്റ് ഡോ. എസ്. പ്രമീളദേവി, മാനേജിങ് എഡിറ്റര്‍ സുരേഷ് ബാബു എന്നിവരാണ് നിരാഹാരസമരം അനുഷ്ഠിക്കുന്നത്.
കെ.ജി.എം.ഒ.എ. പ്രസിഡന്റ്‌സ് നോമിനി വിജയകൃഷ്ണന്‍, ജനറല്‍സെക്രട്ടറി ജോസഫ് ചാക്കോ, സംസ്ഥാന ട്രഷറര്‍ കെ.കെ.രമേഷ്, ജില്ലാ പ്രസിഡന്റ് ഡോ.ഷീനാ ജി.സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram