കുമാരകോവിലില്‍ നാളെ പുഷ്പാഭിഷേകം
Posted on: 10 Sep 2015
തക്കല: വേളിമല കുമാരകോവിലില്‍ പ്രധാന വഴിപാടുകളിലൊന്നായ പുഷ്പാഭിഷേകം വെള്ളിയാഴ്ച നടക്കും. ചിങ്ങമാസത്തെ അവാസനത്തെ വെള്ളിയാഴ്ച നടക്കുന്ന പുഷ്പാഭിഷേകം രാത്രി ഏഴിന് തുടങ്ങും.
വൈകീട്ട് 6.30ന് ദീപാരാധന. പുഷ്പാഭിഷേകത്തിനുശേഷം തിരുവാഭരണങ്ങള്‍ ചാര്‍ത്തി പ്രത്യേക ദീപാരാധനയും നടക്കും. പുഷ്പാഭിഷേകത്തിന് ഭക്തര്‍ക്ക് നേര്‍ച്ചയായി പൂക്കള്‍ നല്‍കും.