വെല്‍ഫെയര്‍ പാര്‍ട്ടി പൂവാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
Posted on: 10 Sep 2015
പൂവാര്‍: പൂവാര്‍ പഞ്ചായത്തിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുക, വൈദ്യുതിബോര്‍ഡ് സബ് ഓഫീസ് സ്ഥാപിക്കുക, ഇ.എം.എസ്. കോളനിയിലെ അഴുക്കുചാല്‍ നിര്‍മാണം തുടങ്ങുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പൂവാര്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര ഉദ്ഘാടനം ചെയ്തു. ബേബിഡ്സണ്, ഡേവിഡ്, മഹബൂബ്ഖാന്, അഹമ്മദ് കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.