എസ്.എന്‍.ഡി.പി. യോഗം മാര്‍ച്ച് നടത്തി

Posted on: 10 Sep 2015



നെയ്യാറ്റിന്‍കര: ശ്രീനാരായണഗുരുവിനെ കുരിശ്ശില്‍ തറച്ച് നിശ്ചലദൃശ്യം അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി. യോഗം പാറശ്ശാല യൂണിയന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. കുറുങ്കുട്ടി ജങ്ഷനില്‍നിന്നാരംഭിച്ച മാര്‍ച്ച് പാറശ്ശാല പോേസ്റ്റാഫീസ് ജങ്ഷനില്‍ സമാപിച്ചു.
തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധയോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് എം.പി.വിനോദ് അധ്യക്ഷനായി. സെക്രട്ടറി ചൂഴാല്‍ നിര്‍മലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കൃഷ്ണന്‍കുട്ടി, ലാല്‍കുമാര്‍, രാജേന്ദ്രബാബു, കൊറ്റാമം രാജേന്ദ്രന്‍, സുരേഷ്‌കുമാര്‍, എന്‍.എസ്.വാസവന്‍, ഗോപകുമാര്‍, എസ്.ശ്രീകണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.


More Citizen News - Thiruvananthapuram