മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത 27 ഓട്ടോകളുടെ ഉടമകളില്‍ നിന്ന് പിഴയീടാക്കി

Posted on: 10 Sep 2015



തിരുവനന്തപുരം: ലീഗല്‍ മെട്രോളജി വകുപ്പും ട്രാഫിക് പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത 27 ഓട്ടോകള്‍ക്കെതിരെ നടപടി. വഞ്ചിയൂര്‍, കിംസ് ഹോസ്​പിറ്റല്‍ ജങ്ഷന്‍, പള്ളിമുക്ക് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മുന്നൂറിലധികം ഓട്ടോറിക്ഷകളാണ് പരിശോധിച്ചത്.
27 ഉടമകള്‍ക്കെതിരെയും ഡ്രൈവര്‍മാര്‍ക്കെതിരെയും ലീഗല്‍ മെട്രോളജി ആക്ടിന്റെ ലംഘനത്തിന് കേസെടുത്തു. 46,000 രൂപ പിഴയീടാക്കി. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ ബി.എസ്. അജിത്കുമാര്‍, സീനിയര്‍ ഇന്‍സ്‌പെക്ടര്‍മാരായ എ.സി. ശശികല, എസ്. ജയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ട്രാഫിക് ഉദ്യോഗസ്ഥരും പങ്കെടുത്തു. സംസ്ഥാനവ്യാപകമായി നടത്തിയ മിന്നല്‍ പരിശോധനയുടെ ഭാഗമായാണ് തിരുവനന്തപുരം ജില്ലയിലും പരിശോധന നടത്തിയത്. കൂടുതല്‍ തുക ഈടാക്കുകയോ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയോ ഉള്ള ഓട്ടോറിക്ഷകളെക്കുറിച്ചുള്ള പരാതികള്‍ ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസിലേക്ക് അറിയിക്കാം. ഫോണ്‍: 0471-2496227.

More Citizen News - Thiruvananthapuram