മഴക്കെടുതി : അടിയന്തര ധനസഹായം എത്തിക്കണമെന്ന് എം.എല്‍.എ.മാര്‍
Posted on: 09 Sep 2015
ആര്യനാട്: കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് അടിയന്തര ധനസഹായം എത്തിക്കണമെന്ന് കെ.എസ്.ശബരീനാഥന് എം.എല്‍.എ. ആവശ്യപ്പെട്ടു. അരുവിക്കര നിയോജകമണ്ഡലത്തിലെ വിവിധയിടങ്ങളില്‍ മഴക്കെടുതി സംഭവിച്ച സ്ഥലങ്ങളിലെ നാശനഷ്ട കണക്കെടുത്ത് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്കും തഹസില്‍ദാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും അടിയന്തര നിര്‍ദ്ദേശം നല്‍കിയതായും എം.എല്‍.എ. അറിയിച്ചു.