ഗ്രന്ഥശാലാസംഘം വാര്‍ഷികാഘോഷം തുടങ്ങി
Posted on: 09 Sep 2015
വിതുര: പൊതുശൗചാലയമില്ലാത്ത വിതുരയില്‍ ഈ സൗകര്യമടക്കമുള്ള യാത്രീസദനം പണിയണമെന്ന് ഫ്രാറ്റ് മേഖലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിനുകീഴിലുള്ള ആശ്വാസ് പബ്ലിക് അമിനിറ്റീസ് ലിമിറ്റഡിനെക്കൊണ്ട് ഇത് പണിയാന്‍ എം.എല്‍.എ. ഫണ്ട് അനുവദിക്കണമെന്നാണ് ആവശ്യം.
യാത്രക്കാര്‍ക്കുപുറമേ സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ക്കും ഇത് പ്രയോജനം ചെയ്യുമെന്ന് മേഖലാ ഭാരവാഹികളായ ജി. ബാലചന്ദ്രന് നായര്‍, തെന്നൂര്‍ ഷിഹാബ്, പി. ബാലകൃഷ്ണന് നായര്‍, എസ്. സതീശചന്ദ്രന്‍ നായര്‍ എന്നിവര്‍ പറഞ്ഞു.
വിതുര: കേരളാ ഗ്രന്ഥശാലാ സംഘത്തിന്റെ എഴുപതാം വാര്‍ഷികാഘോഷം ചെറ്റച്ചല്‍ സ്വദേശാഭിമാനിയില്‍ സാക്ഷരതാദിനത്തില്‍ തുടങ്ങി. ഗ്രന്ഥശാലാദിനമായ 14 ന് സമാപിക്കും. 10 ന് വൈകീട്ട് ക്ലബ് പുനരുദ്ധാരണ ഉദ്ഘാടനവും ഉപകരണങ്ങള്‍ ഏറ്റുവാങ്ങലും, 12 ന് വൈകീട്ട് മാധ്യമ സെമിനാര്‍, 13 ന് വൈകീട്ട് എഴുത്തുകാരുടെ കൂട്ടായ്മ, 14 ന് വൈകീട്ട് വനിതാ സംഗമവും അക്ഷരജ്വാലയും.