വെഞ്ഞാറമൂട്ടില്‍ എസ്.എന്‍.ഡി.പി. പ്രതിഷേധമാര്‍ച്ച്

Posted on: 09 Sep 2015



വെഞ്ഞാറമൂട്: കണ്ണൂരില്‍ ശ്രീനാരായണഗുരുവിനെ അവഹേളിച്ചെന്നാരോപിച്ച് എസ്.എന്‍.ഡി.പി. വെഞ്ഞാറമൂട്ടില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വാമനപുരം യൂണിയന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്.
യൂണിയന്‍ പ്രസിഡന്റ് പാങ്ങോട് ചന്ദ്രന്‍, സെക്രട്ടറി ഡി.പ്രേംരാജ്, ബാലചന്ദ്രന്‍, രജികുമാര്‍, കൊപ്പം ബിജു, ലിനു നളിനാക്ഷന്‍, ആര്‍.പി.സുരേഷ്ബാബു, വെള്ളുമണ്ണടി ചന്തു, ഓടുകട സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഗുരുമന്ദിരത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കവലയില്‍ സമാപിച്ചു.

More Citizen News - Thiruvananthapuram