ശിവസേന പ്രതിഷേധ പ്രകടനം നടത്തി

Posted on: 09 Sep 2015



വര്‍ക്കല: ശ്രീനാരായണഗുരുവിനെ അവഹേളിച്ച സി.പി.എം. പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ശിവസേന വര്‍ക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ക്കലയില്‍ പ്രതിഷേധ പ്രകടനം നടത്തി. റെയില്‍വേ സ്റ്റേഷനില്‍ നിന്നാരംഭിച്ച പ്രകടനം വര്‍ക്കല ടൗണില്‍ സമാപിച്ചു. ജില്ലാ നേതാക്കളായ പെരിങ്ങമ്മല അജി, വക്കം ജി.അജിത്ത്, ഊരൂട്ടുകാല അനില്‍കുമാര്‍, വര്‍ക്കല ഹണി, ജനാര്‍ദനപുരം രാജു, ഷാജി വാമദേവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram