സി.എസ്.ഐ. സമരം 25 ദിവസം പിന്നിട്ടു
Posted on: 09 Sep 2015
തിരുവനന്തപുരം: സി.എസ്.ഐ. ദക്ഷിണകേരള മഹായിടവക അംഗങ്ങള്‍ എല്‍.എം.എസ്. കോമ്പൗണ്ടിന് മുന്പില് നടത്തുന്ന സത്യാഗ്രഹ സമരം ഇരുപത്തിയഞ്ചു ദിവസം പിന്നിട്ടു.
മഹായിടവകയിലെ നേതൃത്വത്തെ രഹസ്യവോട്ടിലൂടെ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഭേദഗതി നിര്‍ദേശങ്ങള്‍ കൗണ്‍സിലില്‍ വോട്ടിങ്ങിന് വിടണമെന്നും പരിഹാരം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.