ക്ഷേത്രത്തില്‍ മോഷണം: പൂജാരി അറസ്റ്റില്‍
Posted on: 09 Sep 2015
ബാലരാമപുരം: ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ ആ ക്ഷേത്രത്തിലെ പൂജാരിയെ പോലീസ് അറസ്റ്റുചെയ്തു. പെരിങ്കടവിള കണ്ണന് നിവാസില്‍ വിഷ്ണു(കണ്ണന്-29)വാണ് അറസ്റ്റിലായത്.
ബാലരാമപുരം കാവില്പുറം മഹാദേവര്‍ക്ഷേത്രത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് മോഷണം നടന്നത്. 30 ഗ്രാം സ്വര്‍ണവും പന്ത്രണ്ടായിരം രൂപയും മോഷണം പോയിരുന്നു.
ക്ഷേത്രവുമായി ബന്ധമുള്ളവരെ പോലീസ് ചോദ്യം ചെയ്യുന്നതിനിടയിലാണ് പൂജാരി സത്യം പറഞ്ഞത്. മോഷ്ടിച്ച സ്വര്‍ണം ക്ഷേത്രത്തിന്റെ ഒരുഭാഗത്ത് ഒളിപ്പിച്ചുവെച്ചിരുന്നു.