എന്‍.സി.സി. ഓഫീസര്‍മാരുടെ സെമിനാര്‍
Posted on: 09 Sep 2015
തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് എന്‍.സി.സിയിലെ ഗ്രൂപ്പ് കമാന്‍ഡര്‍മാരുടെയും ബറ്റാലിയന് കമാന്‍ഡര്‍മാരുടെയും വാര്‍ഷിക സെമിനാര്‍ ചൊവ്വാഴ്ച തുടങ്ങി. എന്‍.സി.സി. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സി.പി.സിങ് അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബി.ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.
എന്‍.സി.സി.യുടെ പരിശീലനം കൂടുതല്‍ മികവുള്ളതാക്കാനും കേഡറ്റുകള്‍ക്ക് ഭാവിയില്‍ കൂടുതല്‍ പ്രയോജനം ലഭിക്കും വിധത്തിലുള്ള പരിശീലനം നല്കുന്നതിനായുള്ള ചര്‍ച്ചകളാണ് സെമിനാറില്‍ നടക്കുന്നത്.