ഓട്ടോറിക്ഷയില്‍ എത്തി പെട്രോള്‍ ഊറ്റുന്ന കുട്ടികള്‍ പിടിയില്‍
Posted on: 09 Sep 2015
തിരുവനന്തപുരം: മോഷ്ടിച്ച ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് ഓട്ടോറിക്ഷകളില്‍നിന്ന് പെട്രോള്‍ മോഷ്ടിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളെ ഫോര്‍ട്ട് പോലീസ് പിടികൂടി. കരിമഠം കോളനി സ്വദേശികളായ 15 നും 17നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളാണ് പിടിയിലായത്.
സെക്കന്റ് ഷോ സിനിമ കണ്ടശേഷം പോയ ഒരു കുടുംബമാണ് കുട്ടികള്‍ പെട്രോള്‍ ഊറ്റുന്നത് കണ്ടത്. ഉടന്‍ തന്നെ അവര്‍ പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ വാഴപ്പള്ളി ഭാഗത്തുെവച്ചാണ് ഇവര്‍ പിടിയിലായത്. കല്ലാട്ടുമുക്ക് ഭാഗത്തുനിന്ന് സംഘം മോഷ്ടിച്ച ഓട്ടോറിക്ഷയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.