അധ്യാപകരുടെ പങ്ക് വിസ്മരിക്കാന്‍ കഴിയില്ല- എന്‍. ശക്തന്
Posted on: 09 Sep 2015
തിരുവനന്തപുരം: സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് അധ്യാപകര്‍ വഹിക്കുന്ന പങ്ക് വിസ്മരിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ എന്‍. ശക്തന് പറഞ്ഞു. ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ച് സാഹിതി വര ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിതി ഏര്‍പ്പെടുത്തിയ ഡോ. രാധാകൃഷ്ണന് പുരസ്കാരം ഡോ. വര്‍ഗ്ഗീസ് പേരയിലിന് സമ്മാനിച്ചു. 33,333 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഗാന്ധിദര്‍ശന്‍ സമിതി ചെയര്മാന് വി.സി. കബീര്‍ ബിന്നി സാഹിതി, അനൂപ് എസ്. കല്ലറ, വിമല വാസുദേവന്‍, കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന് സലിന് മാങ്കുഴി, ഫാ. ബാബു പോള്‍ എസ്.ജെ. എന്നിവര്‍ സംസാരിച്ചു.