നഴ്‌സുമാരുടെ രാപകല്‍ സമരം തുടങ്ങി

Posted on: 09 Sep 2015



തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ജോലിഭാരം കണക്കിലെടുത്ത് കൂടുതല്‍ നഴ്‌സുമാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് നഴ്‌സുമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപകല്‍ ധര്‍ണ തുടങ്ങി. കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍ സംഘടിപ്പിച്ച ധര്‍ണ സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു.
സ്ഥാനക്കയറ്റം സമയബന്ധിതമായി നടപ്പാക്കുക, സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
എ.സമ്പത്ത് എം.പി., നഴ്‌സസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഒ.എസ്.മോളി, സംസ്ഥാന സെക്രട്ടറി ടി.സുബ്രഹ്മണ്യന്‍, ഉമാദേവി, രാധാകൃഷ്ണന്‍, സോഫി, എസ്.നുസൈബ, ബീന എന്നിവര്‍ സംസാരിച്ചു. വ്യാഴാഴ്ച വരെ സമരം തുടരും.

More Citizen News - Thiruvananthapuram