നവോദയ കലാ-കായികവേദി വാര്‍ഷികം ആഘോഷിച്ചു

Posted on: 09 Sep 2015



നെയ്യാറ്റിന്‍കര: വഴുതൂര്‍ നവോദയ കലാ-കായിക വേദി വാര്‍ഷികം ആഘോഷിച്ചു. ആര്‍.സെല്‍വരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍.എസ്.ഷീല അധ്യക്ഷയായി. നഗരസഭാ പ്രതിപക്ഷനേതാവ് കെ. ആന്‍സലന്‍ സമ്മാനദാനം നിര്‍വഹിച്ചു.വിനോദ് സെന്‍, മഞ്ചത്തല സുരേഷ്, എം.എച്ച്. സുബേര്‍, ജോണ്‍ കിങ്സ്റ്റണ്‍, ആര്‍.വി.വിജിന്‍ എന്നിവര്‍ പ്രസംഗിച്ചു. സാധുസഹായ വിതരണവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

More Citizen News - Thiruvananthapuram