നിരാലംബര്‍ക്ക് സ്‌നേഹത്തിന്റെ തളിര്‍ച്ചില്ലയേകി നെടുവേലി സ്‌കൂള്‍

Posted on: 09 Sep 2015



തിരുവനന്തപുരം: പാഠപുസ്തകത്തിലെ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമപ്പുറം വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടവര്‍ക്ക് സ്‌നേഹത്തിന്റെ തളിര്‍ച്ചില്ലയുമായി നെടുവേലി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ േവറ്റിനാട് ശാന്തിമന്ദിരം ചാരിറ്റബിള്‍ ട്രസ്റ്റ് വൃദ്ധസദനത്തിലെത്തി. നിരാലംബരും വൃദ്ധരുമായ എണ്‍പതോളം പേരാണ് ശാന്തിമന്ദിരത്തിലുള്ളത്. എല്ലാവര്‍ക്കും കമ്പിളിപ്പുതപ്പും വസ്ത്രങ്ങളും നല്‍കി. കുട്ടികള്‍ സ്‌നേഹസാന്ത്വനത്തിന്റെ ഗാനങ്ങള്‍ പാടി.
ട്രസ്റ്റ് പ്രസിഡന്റ് സന്തോഷ് കുമാര്‍, ഹെഡ്മിസ്ട്രസ്സ് ജയശ്രീ, എസ്.എം.സി. ചെയര്‍മാന്‍ ജയകുമാര്‍, ബീനാ അജിത്ത്, റോബിന്‍സ് രാജ്, നാഷാദ്, ജെ.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.ബിന്ദു എന്നിവര്‍ സംസാരിച്ചു. സീഡും ജൂനിയര്‍ റെഡ്‌ക്രോസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂളിലെ മുഴുവന്‍ കുട്ടികളും സ്‌നേഹസാന്ത്വനം പരിപാടിയില്‍ സഹകരിച്ചു.

More Citizen News - Thiruvananthapuram