ക്രിക്കറ്റ് ടൂര്‍ണമെന്റ്

Posted on: 09 Sep 2015



കഴക്കൂട്ടം: പള്ളിപ്പുറത്ത് നടന്ന കേരള സി.ബി.എസ്.ഇ. സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം വിജയികളായി. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിനെ എട്ട് വിക്കറ്റിനാണ് തോല്‍പ്പിച്ചത്.
റോയല്‍ മോഡല്‍ ചാമ്പ്യന്‍ഷിപ്പ് എവര്‍റോളിങ് ട്രോഫിയും കാഷ് അവാര്‍ഡും മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ജയലക്ഷ്മിയും എന്‍.പി.എസ്. ട്രസ്റ്റ് സെക്രട്ടറി ഫിറോസും സമ്മാനിച്ചു.

More Citizen News - Thiruvananthapuram