യൂണിവേഴ്സിറ്റി കോളേജില്‍ ത്രിദിന ശില്പശാല
Posted on: 09 Sep 2015
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ യു.ജി.സി. ധനസഹായത്തോടെ ത്രിദിന ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു. മൂന്നു ദിവസങ്ങളിലായി കോളേജ് സെമിനാര്ഹാളില് നടക്കുന്ന ശില്പശാലയ്ക്ക് 'ലീലാകാവ്യത്തിന്റെ നൂറാം വാര്‍ഷികവും ആശാന് കൃതികളുടെ പുനര്‍വായനയും' എന്നതാണ് വിഷയം. വെള്ളിയാഴ്ച രാവിലെ 10ന് എഴുത്തുകാരന് കല്‍പ്പറ്റ നാരായണന് ശില്പശാല ഉദ്ഘാടനം ചെയ്യും. 11ന് സെഷനുകളിലായി നടക്കുന്ന ശില്പശാല വെള്ളിയാഴ്ച വൈകീട്ട് 3.30ന് സമാപിക്കും.