കാറുകള്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്
Posted on: 09 Sep 2015
കിളിമാനൂര്‍: സംസ്ഥാന പാതയില്‍ കിളിമാനൂര്‍ എസ്.എന്‍. തിേയറ്ററിന് സമീപം മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്കേറ്റു. നാവായ്ക്കുളം ഡീസന്റ് മുക്ക് സ്വദേശികളായ നൂസൈഫാബീവി (58), ഐഷാബീവി (60), ഷീജ (34), നിഹാസ് (40), കൊട്ടാരക്കര കുന്നിക്കോട് സ്വദേശികളായ ഷിഹാബ് (38), ഷെഫീഖ് (38), ഷാജഹാന് (38), സുലൈഹാബീവി (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് 3.15 ഓടെയാണ് സംഭവം. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാംസ്കാരിക വേദി വാര്‍ഷികം
തട്ടത്തുമല: ലീഡര്‍ സാംസ്കാരിക വേദിയുടെ മൂന്നാം വാര്‍ഷികവും തട്ടത്തുമല ബഷീര്‍ ഫൗണ്ടേഷന് ഉദ്ഘാടനവും 9ന് വൈകീട്ട് 5ന് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. എം.റഹീം അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എന്‍.പീതാംബരക്കുറുപ്പ്, ടി.ശരത്ചന്ദ്രപ്രസാദ്, കരകുളം കൃഷ്ണപിള്ള, എന്‍.സുദര്ശനന്, എ.ഇബ്രാഹിംകുട്ടി എന്നിവര്‍ സംസാരിക്കും.