ഓപ്പണ്‍ ഓഡിറ്റോറിയം ശിലാസ്ഥാപനം നടന്നു
Posted on: 09 Sep 2015
വെള്ളറട: മൈലച്ചല് ഗവ.എച്ച്.എസ്.എസില്‍ ജില്ലാപഞ്ചായത്ത് അനുവദിച്ച ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ നിര്‍മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സുബൈദ നിര്‍വഹിച്ചു. ജില്ലാപഞ്ചായത്തംഗം ജെ.ഷൈന്‍കുമാര്‍ ശിലാസ്ഥാപനം നടത്തി. ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.എസ്.ഗീതാരാജശേഖരന്‍ അധ്യക്ഷയായി.
മലയിന്‍കീഴ് വേണുഗോപാല്‍, പി.ടി.ഐ. പ്രസിഡന്റ് ടി.സുന്ദരേശന്‍നായര്‍, എസ്.സാറാബേബി, ഓമനയമ്മ, കെ.ശിവന്‍കുട്ടി, കെ.ഷെര്‍ളി, പ്രിന്‍സിപ്പല്‍ വൈ.പ്രിന്‍സി ലാലി, പി.ടി.ഐ. ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
.